ചന്ദ്രനിലെ മണ്ണ് കൊണ്ട് ചുടുകട്ടകൾ: ചന്ദ്രനിൽ ആദ്യത്തെ ഹോട്ടൽ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പ്! ഇന്ന് ചന്ദ്രനിൽ ഒരു വീട് നിർമ്മിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് കോടാനുകോടി രൂപയുടെ ചിലവുള്ള കാര്യമായിരിക്കും. ഭൂമിയിൽ നിന്ന് ഒരൊറ്റ ഇഷ്ടിക ബഹിരാകാശത്തേക്ക് അയക്കാൻ പോലും ലക്ഷക്കണക്കിന് രൂപ ചിലവാകും. അപ്പോൾ ഒരു ഹോട്ടൽ നിർമ്മിക്കാനുള്ള കോൺക്രീറ്റ് അയക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ! അത് മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക ശേഷിയേക്കാൾ കൂടുതലായിരിക്കും. ഇവിടെയാണ് GRU Space എന്ന സ്റ്റാർട്ടപ്പിന്റെ പ്രസക്തി. നിലവിലെ വൈ കോമ്പിനേറ്റർ (Y Combinator W26) പ്രോഗ്രാമിന്റെ ഭാഗമായ ഇവർ ചന്ദ്രനിലേക്ക് ഒരു ഹോട്ടൽ അയക്കാനല്ല പദ്ധതിയിടുന്നത്; മറിച്ച് ചന്ദ്രനിൽ എത്തിയ ശേഷം അവിടെത്തന്നെ ഹോട്ടൽ "ചുട്ടെമെടുക്കാനാണ്" ഇവരുടെ തീരുമാനം. രഹസ്യക്കൂട്ട്: ചന്ദ്രനിലെ മണ്ണ് (Lunar Dust) ചന്ദ്രന്റെ ഉപരിതലം മുഴുവൻ 'റെഗോലിത്ത്' (Regolith) എന്ന് വിളിക്കപ്പെടുന്ന ചാരനിറത്തിലുള്ള പൊടിപടലങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. ഭൂമിയിലെ യന്ത്രങ്ങൾക്ക് ഇതൊരു ശല്യമാണെങ്കിലും, GRU സ്പേസിനെ സംബന്ധിച്ചിടത്തോളം ഇത്...